കൊച്ചി: മാധ്യമപ്രവര്‍ത്തകനും കളമശേരി എസ്‌സിഎംഎസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിരവധി ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജേർണലിസ്റ്റ്, ടെലിവിഷൻ അവതാരകൻ, റേഡിയോ അവതാരകൻ എഴുത്തുകാരൻ, അഭിനേതാവ് എന്നീ മേഖലകളിലെല്ലാം കഴിവുതെളിയച്ചയാളാണ് സനൽ പോറ്റി. റേഡിയോ അവതാരകനായിട്ടാണ് അദ്ദേഹം തന്റെ കരിയറിന് തുടക്കം കുറിക്കുന്നത്. ആകാശവാണിയിലൂടെയായിരുന്നു തുടക്കം. പിന്നീട് കുറച്ചുകാലം ഗൾഫിലെ റേഡിയോ നിലയങ്ങളിൽ ജോലിചെയ്തു. അതിനുശേഷം കേരളത്തിൽ തിരിച്ചെത്തിയ സനൽ ടിവി ചാനലുകളിൽ അവതാരകനായി പ്രവർത്തിച്ചു. 2015 -ൽ ദി റിപ്പോർട്ടർ എന്ന സിനിമയിലാണ് സനൽ പോറ്റി ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നിട് 2017 -ൽ സൺഡേ ഹോളിഡേ എന്ന ചിത്രത്തിലും അഭിനയിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു സനല്‍പോറ്റി. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിലച്ചിരുന്നു. 2018-ല്‍ പക്ഷാഘാത ബാധിതനായിരുന്നു. മൃതദേഹം സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍.







