കാസര്‍കോട്: പൊലീസിന് പരാതി നല്‍കിയ വിരോധത്തില്‍ യുവതിക്ക് നേരെ മുണ്ടുപൊക്കി കാണിച്ച് പറമ്പില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതായി പരാതി. കൊടക്കാട് വലിയപൊയില്‍ സ്വദേശിനിയായ 23 കാരിയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. വലിയപൊയിലിലെ രവി എന്ന ആള്‍ക്കെതിരെയും രണ്ട് സ്ത്രീകള്‍ക്കെതിരെയുമാണ് കേസെടുത്തത്. കല്ലുകൊണ്ട് തലക്കടിക്കുകയും മുടിക്കും കഴുത്തിനും കുത്തിപ്പിടിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അതേസമയം വീട്ടുപറമ്പിലേക്ക് അതിക്രമിച്ച് കയറി അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തശേഷം തന്നെ തടഞ്ഞുവച്ച് തള്ളി താഴെയിട്ടുവെന്ന കൊടക്കാട് വലിയപൊയില്‍ സ്വദേശിനിയായ 60കാരിയുടെ പരാതിയില്‍ രണ്ട് യുവതികള്‍ക്കെതിരെയും പൊലീസ് കേസെടുത്തു.






