പിലാത്തറ: നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് യുവാവ് മരിച്ചു.
പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരന്‍ വീട്ടില്‍ എം.വി.വിനോദ് (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 നാണ് അപകടം. നരിക്കാംവള്ളി പെട്രോള്‍ പമ്പിന് സമീപത്തെ കലുങ്കില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടന്‍ പരിയരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: നാരായണി. ഭാര്യ: വിമല. മക്കള്‍: വിസ്മയ, വിഷ്ണു.







