കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികള്‍ സ്‌ട്രോംഗ് റൂമുകളിലേയ്ക്ക് മാറ്റിതുടങ്ങി.
കാസര്‍കോട് കളക്ട്‌റേറ്റു വളപ്പിലുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെയര്‍ഹൗസില്‍ നിന്നാണ് ഇവമാറ്റി തുടങ്ങിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് പോളിംഗ് സാമഗ്രികള്‍ മാറ്റി തുടങ്ങിയത്.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപകുമാര്‍, ഇ വി എം നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ ലിപു എസ് ലോറന്‍സ്, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് രാജീവ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരിദാസ്, വിവിധ വരണാധികാരികള്‍ സംബന്ധിച്ചു.







