കാസര്‍കോട്: ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി സനദ് ദാനം ശനിയാഴ്ച വൈകിട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹ്‌മാന്‍ മൗലവി ആധ്യക്ഷ്യം വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ് ദാനം നിര്‍വ്വഹിക്കും. മുശാവറ അംഗങ്ങളായ പി.വി അബ്ദുല്‍ സലാം ദാരിമി, ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി, ഉസ്മാന്‍ ഫൈസി, എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ്, പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കുമെന്നു എസ്എം മദനി തങ്ങള്‍, എന്‍പിഎം ഫസല്‍ കോയമ്മ തങ്ങള്‍, പി.എസ് ഇബ്രാഹിം ഫൈസി, അഷ്‌റഫ് പള്ളിക്കണ്ടം, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, മാഹിന്‍ കേളോട്ട്, റഷീദ് ബളിഞ്ച, ശമീര്‍ ഹൈത്തമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റു സമ്മേളനങ്ങളും ഇതോടനുബന്ധിച്ച് നടക്കും.







