ഉപ്പള ഐലയില്‍ റെയില്‍പ്പാളത്തില്‍ കല്ല്; പിന്നില്‍ കുട്ടികള്‍, കളിക്കുന്നതിനിടെ തമാശയ്ക്ക് ചെയ്തതെന്ന് പ്രതികരണം, പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചു

കാസര്‍കോട്: ഉപ്പള ഐലയില്‍ റെയില്‍പ്പാളത്തില്‍ കല്ല് വച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മംഗളൂരുഭാഗത്തേക്ക് പോകുന്ന പാളത്തിലാണ് കല്ലുവച്ചത്. ഏറനാട് എക്‌സപ്രസ് ട്രെയിന്‍ കടന്നു പോയപ്പോള്‍ കല്ല് പൊടിഞ്ഞുപോയി. സംഭവം കണ്ട നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി. കല്ല് പൊടിഞ്ഞ നിലയില്‍ കണ്ടെത്തി. എസ്‌ഐ ഉമേശിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കല്ലുവച്ചത് ഹൈസ്‌കൂള്‍ കുട്ടികളാണെന്ന് കണ്ടെത്തി. കല്ലുവച്ച് ട്രെയിന്‍ അപകടമുണ്ടാക്കാന്‍ ശ്രമിച്ച ഉപ്പള നയാ ബസാറിലെ മൂന്നുകുട്ടികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഒരു തമാശയ്ക്ക് വേണ്ടിയാണ് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കുട്ടികളെ താക്കീത് ചെയ്ത് വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page