പി പി ചെറിയാൻ
കോൺറോ(ടെക്സസ്): കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോണ്ട്ഗോമറി കൗണ്ടിയിലെ ഒരു സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
നവംബർ 27-ന് ഉച്ചയ്ക്ക് 3 മണിയോടെ കോൺറോയിലെ റോയൽ ഡുയേൻ ഡ്രൈവിലാണ് പീഡനം നടന്നത്.
കേസ് അന്വേഷിച്ച സ്‌പെഷ്യൽ വിക്ടിംസ് യൂണിറ്റ് ഡിറ്റക്റ്റീവുകൾ 38-കാരനായ ജോനാഥൻ ക്രാൻഫില്ലിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ‘ലൈംഗിക പീഡനത്തിനു കേസെടുത്തു.
ക്രാൻഫിൽ ക്ലീവ്‌ലാന്റ് ഐ എസ് ഡി -യിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മുമ്പ് കോൺറോ ഐ എസ് ഡി -യിലും ഇയാൾ ഡ്രൈവറായിരുന്നു.







