കുമ്പള: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ വാര്‍ഡില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്ന ലീഗ് സജീവ പ്രവര്‍ത്തകന്റെ സഹായികളായ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
ഇതോടെ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും റിബല്‍ സ്ഥാനാര്‍ത്ഥിയും തമ്മിലുള്ള മത്സരത്തിനു ചൂടുപിടിച്ചു. ബി ജെ പിയുടെയും സി പി എമ്മിന്റെയും സ്ഥാനാര്‍ത്ഥികള്‍ ഇവിടെ മത്സരിക്കുന്നുണ്ടെങ്കിലും പ്രധാന മത്സരം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും റിബല്‍ സ്ഥാനാര്‍ത്ഥിയും തമ്മിലാണെന്നു വോട്ടര്‍മാര്‍ പറയുന്നു. മത്സരത്തില്‍ രാഷ്ട്രീയ അടിയൊഴുക്കുകളുമുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ അതു ആര്‍ക്കാണ് ഗുണമാവുകയെന്നു വ്യക്തമാക്കാന്‍ ആരും തയ്യാറായിട്ടില്ല.







