ചെങ്കള: കാലങ്ങളായി മുസ്ലിം ലീഗ് മത്സരിച്ച് കൊണ്ടിരുന്നതും പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ളതുമായ ചെങ്കള പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇത്തവണ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അവഗണിച്ച് കൊണ്ട് കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മറ്റി അംഗങ്ങള്‍ ഭാരവാഹിത്വം രാജി വെച്ചു.
മേല്‍ കമ്മിറ്റിയിലെ ചില നേതാക്കളുടെ ഏക പക്ഷീയമായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അക്കൂട്ടര്‍ പറയുന്നു.
2015 ലെ വാര്‍ഡ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ വാര്‍ഡ് ജനറല്‍ സെക്രട്ടറിയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയ സമയത്ത് കോണ്‍ഗ്രസ്സ് നേതാവ് ലീഗ് സ്ഥാനാര്‍ത്ഥി ക്കെതിരെ മൂന്നാം മുന്നണി ഉണ്ടാക്കി റിബല്‍ നിന്ന് ഒമ്പത് വോട്ടിന് തോല്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ പ്രാവശ്യം തോല്‍പിച്ചവരുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പല മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിട്ട് പോലും അത് മുഖവിലക്കെടുക്കാതെ വീണ്ടും ആ നേതാവിന്റെ ഭാര്യയെ തന്നെ നിര്‍ത്തിയത് ലീഗ് അണികളില്‍ അമര്‍ഷം ഉലവാക്കിയെന്നു പറയുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബൂത്ത് കമ്മിറ്റി പോലും രൂപീകരിക്കാതെ പ്രചരണത്തില്‍ നിന്ന് മാറിനിന്നയാളെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയാക്കിയതിലെ പ്രതിഷേധമായാണ്
ലീഗ് ടൗണ്‍ കമ്മറ്റി പ്രസിഡണ്ടായിരുന്ന അഷ്റഫ് ഭാര്യ ഫാത്തിമത്ത് റംസിനയെ മൂന്നാം വാര്‍ഡില്‍ സ്വാതന്ത്ര സ്ഥാനാര്‍ഥിയാക്കിയതെന്നും ഇതിനെ മുഴുവന്‍ ലീഗ് പ്രവര്‍ത്തകരും പിന്തുണക്കുകയുമായിരുന്നെന്നും പറയുന്നു.







