ഇടുക്കി: ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളടക്കം അഞ്ച് പേരാണ് ഒന്നരമണിക്കൂറായി കുടുങ്ങി കിടക്കുന്നത്. ക്രെയിനിനുണ്ടായ സങ്കേതിക തകരാറാണ് കാരണം. നാലു കുടുംബാംഗങ്ങളും ഒരു ജീവനക്കാരുമാണ് കുടുങ്ങി കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ താഴെയിറക്കാന്‍ വടം ഉപയോഗിച്ചുള്ള രക്ഷാദൗത്യ നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. റോപ്പും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ അപകട സാധ്യതയില്ലെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും, ഒന്നര മണിക്കൂറിലേറെയായി സഞ്ചാരികള്‍ ആകാശത്ത് കുടുങ്ങിക്കിടക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഈയിടെ ആനച്ചാലില്‍ ആരംഭിച്ച പദ്ധതിയാണിത്.







