കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന സീതാംഗോളിയിലെ വ്യാപാരി മരിച്ചു. സീതാഗോളിയിലെ ശംഭു ഹെബ്ബാര്‍(63) ആണ് മരിച്ചത്. ദീര്‍ഘകാലം സീതാംഗോളി ടൗണില്‍ അനാദിക്കട നടത്തിവന്നിരുന്നു. ഭാര്യ: ഡിഎസ് ദേവകി. മക്കള്‍: ശരത്, കാര്‍ത്തിക്, പ്രതീക്ഷ. സഹോദരങ്ങള്‍: സുബ്രഹ്‌മണ്യ ഹെബ്ബാര്‍, രാമകൃഷ്ണ ഹെബ്ബാര്‍, മഹാദേവ ഹെബ്ബാര്‍, കാവേരി.







