ബി എൽ ഒ യ്ക്ക് നേരെ കയ്യേറ്റ ശ്രമം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ

കാസർകോട്: എസ് ഐ ആർ ഫോം നൽകിയില്ലെന്നാരോപിച്ചു ബൂത്ത് ലെവൽ ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ച സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ. ദേലംപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പാണ്ടി ലോക്കൽ സെക്രട്ടറിയുമായ ചാപ്പക്കലിലെ എ സുരേന്ദ്രനെ(53)യാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയറടുക്ക വാർഡിലെ ബി എൽ ഒ പി അജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ചാപ്പക്കല്ല് കമ്മ്യൂണിറ്റി ഹാളിന് സമയത്ത് വച്ചായിരുന്നു കയ്യേറ്റ ശ്രമം നടന്നത്. എസ് ഐ ആർ ഫോം ശേഖരിക്കുന്നതിനായി എത്തിയതായിരുന്നു ബി എൽ ഒ. വാർഡിലെ പുഷ്പ എന്ന ആൾക്ക് എസ് ഐ ആർ ഫോം നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ പ്രശ്നമുണ്ടായിരുന്നു. അജിത്ത് ഫോം ഏൽപ്പിച്ച ആൾ പുഷ്പ എന്ന ആൾക്ക് കൊടുത്തിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ പുഷ്പയുടെ വീട്ടിൽ അജിത്ത് ഫോം എത്തിച്ചു. പിന്നാലെയാണ് പഞ്ചായത്തംഗം ബി എൽ ഒ യെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ കളക്ടർ പ്രശ്നത്തിൽ ഇടപെട്ടു. ബന്തഡുക്ക ബീവറേജ് കോർപ്പറേഷനിൽ എൽഡി ക്ലർക്കാണ് പരാതിക്കാരനായ അജിത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page