കാസര്‍കോട്: കടുത്ത മത്സരം നടക്കുന്ന കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ, ചേടി റോഡില്‍ കോണ്‍ഗ്രസിന്റെ ഫള്കസ് ബോര്‍ഡ് നശിപ്പിച്ചതായി പരാതി. കാഞ്ഞങ്ങാട് നഗരസഭാ 22-ാംവാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി പ്രസാദിന്റെ പരാതിയില്‍ ചേടിറോഡ് സ്വദേശികളായ രാജന്‍, പ്രകാശന്‍ എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. പുതുക്കൈയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ബുധനാഴ്ച രാത്രി എടുത്തുകൊണ്ടുപോയി കീറി നശിപ്പിച്ചതായി പ്രസാദ് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഫ്‌ളക്‌സ് നശിപ്പിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സി പി എം ഭരണമുള്ള കാഞ്ഞങ്ങാട് നഗരസഭയിലെ ഭരണം നിലനിര്‍ത്താന്‍ സി പി എമ്മും പിടിച്ചെടുക്കാന്‍ യു ഡി എഫും കടുത്ത മത്സരത്തിലാണ്.







