കാസര്‍കോട്: കാഞ്ഞങ്ങാട്ടെ വ്യാപാര പ്രമുഖനും കെ.ഉമേശ് കാമത്ത് കമ്പനിയുടെ ഉടമയുമായ മേലാങ്കോട്ട് എസ്എസ് കലാമന്ദിരത്തിനു സമീപത്തെ കെ ഉമേശ് കാമത്ത് (78) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യത്തെ മിഠായി നിര്‍മാണശാലയായ ബ്രൂക് കണ്‍ഫെക്ഷനറി ഉടമയായിരുന്നു. കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി, ജിഎസ്ബി ഗ്രാമസഭാ പ്രസിഡന്റ്, കാഞ്ഞങ്ങാട് ചിന്മയ മിഷന്‍ പ്രസിഡന്റ്, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പടന്നക്കാട് നെഹ്‌റു കോളേജ് എന്നിവയുടെ ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍ നടക്കും. ശനിയാഴ്ച രാവിലെ 9 ഒരുമണിക്കൂര്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ പൊതുദര്‍ശനത്തിന് വക്കും. ഉച്ചവരെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. ഭാര്യ: വീണാ കാമത്ത്.
മക്കള്‍: രാജേഷ് കാമത്ത്(ഉമേശ് കോ, സെല്‍ഫ് ഗ്രോത്ത് നിധി ലിമിറ്റഡ് എന്നിവയുടെ എംഡി), ഡോ. പ്രകാശ് കാമത്ത്(ദന്തരോഗ വിദഗ്ധന്‍, ഓസ്‌ട്രേലിയ), നയന പ്രഭു(ബെംഗളൂരു). മരുമക്കള്‍: രാധിക കാമത്ത്(ഉമേശ് ഗ്യാസ് ഏജന്‍സി, കാഞ്ഞങ്ങാട്), ഡോ. രേഷ്മ കാമത്ത്(ദന്തരോഗ വിദഗ്ധ, ഓസ്‌ട്രേലിയ), ഹരീഷ് പ്രഭു (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, ബെംഗളൂരു). സഹോദരങ്ങള്‍: ഉഷ ഡി ഭക്ത(മണിപ്പാല്‍), ഡോ.കെ.ജി. കാമത്ത്(പാലക്കാട്), രത്‌നാകര്‍ കാമത്ത് (ബെംഗളൂരു), ദയാനന്ദ് കാമത്ത്(മംഗളൂരു), പരേതരായ സുനന്ദ കാമത്ത്, കൃഷ്ണാഭായി പൈ, രുക്മ ഭായി ഷേണായ്.







