കാസര്‍കോട്: ബി എല്‍ ഒയുടെ കോളറില്‍ പിടിച്ച് അക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി. ബന്തടുക്ക, ബിവറേജസ് ഷോപ്പിലെ ജീവനക്കാരനും ദേലംപാടി പഞ്ചായത്തിലെ പയറടുക്ക ബൂത്തിലെ ബി എല്‍ ഒയുമായ അജിത്താണ് പരാതിക്കാരന്‍. വ്യാഴാഴ്ച രാവിലെ ബൂത്തിലെ ക്യാമ്പിലാണ് സംഭവം. ഈ ബൂത്തില്‍ പുഷ്പയെന്നു പേരുള്ള രണ്ടു വോട്ടര്‍മാരുണ്ട്. ഇവരില്‍ ഒരാളുടെ എസ് ഐ ആര്‍ ഫോറം എല്‍പ്പിച്ചിരുന്നു. രണ്ടാമത്തെ ആളുടെ ഫോം മറ്റൊരാള്‍ വശമാണ് കൊടുത്തയച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ദേലംപാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേന്ദ്രനാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നു അജിത്ത് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഫോം കൊടുത്തയച്ചിട്ടുണ്ടെന്നും കിട്ടിയില്ലെങ്കില്‍ വീണ്ടും നല്‍കാമെന്നും മറുപടി പറഞ്ഞതായി പറയുന്നു.
ഇതോടെയാണ് പ്രകോപിതനായ സുരേന്ദ്രന്‍ കോളറില്‍ പിടിച്ചു തള്ളിയിടാന്‍ ശ്രമിച്ചതെന്നു അജിത്ത് നല്‍കിയ പരാതിയില്‍ പറയുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.






