ജക്കാര്‍ത്ത: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വടക്കന്‍ സുമാത്ര ദ്വീപിന് സമീപം 10 കിലോമീറ്റര്‍ താഴ്ചയില്‍ ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. അതേസമയം കേരള തീരത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്ര സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്‍ഡോനേഷ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 25 പേര്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകയാണ്. മണ്ണിടിച്ചിലില്‍ ചെളി നിറഞ്ഞൊഴുകുകയും ചെയ്തതിനെത്തുടര്‍ന്ന്, വടക്കന്‍ സുമാത്ര പ്രവിശ്യയിലെ 11 നഗരങ്ങളിലും ജില്ലകളിലുമുള്ള ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുകയാണ്.







