ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
പയ്യന്നൂർ: കെഎസ്ടിപി റോഡിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചെറുകുന്ന് കൊവ്വപ്പുറം സ്വദേശി കീച്ചേരി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കെ വി അഖിലാ (26 )ണ് മരിച്ചത് .ബുധനാഴ്ച്‌ച രാത്രി പതിനൊന്നോടെ കണ്ണപുരം പാലത്തിന് സമീപത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് ചെറുകുന്നിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നുറോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ അഖിലിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുന്ന അഖിൽ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. …