ദുബായ്: സംഗീത പരിപാടിക്കായി ദുബായിൽ എത്തിയ റാപ്പര്‍ വേടനെ കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവരം. തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ ഉള്ളത്. പനി കൂടിയത് കൊണ്ടാണ് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ഇതേ തുടര്‍ന്ന് നവംബര്‍ 28-ന് ദോഹയില്‍ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു. ഡിസംബര്‍ 12-ലേക്ക് ഷോ മാറ്റിവെച്ചിട്ടുണ്ട്.







