കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഐ എൻ എൽ നേതാവ് അന്തരിച്ചു. ചൗക്കിയിലെ സാദിഖ് കടപ്പുറം (45) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മാസങ്ങളായി ചികിൽസയിലായിരുന്നു. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ രാഷ്ട്രീയ- സാമൂഹിക- ജീവ കാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു സാദിഖ്. ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം സഹോദരനാണ്. പരേതരായ അബ്ബാസിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷമീമ ( മൊഗ്രാൽപുത്തുർ പഞ്ചായത്തംഗം).മക്കൾ: ഷിജിന, മുഹമ്മദ് മുസ്‌തഫ, സൽമാൻ (വിദ്യാർത്ഥികൾ). മറ്റു സഹോദരങ്ങൾ: ഹനീഫ് കടപ്പുറം (എൻ എൽ യു ജില്ലാ സെക്രട്ടറി), മുഹമ്മദ് അസ്ഹറുദ്ദീൻ (ദുബൈ), യാസർ അറഫാത്ത് (അബൂദാബി), ഖാലിദ്, സഫിയ, ഹാജിറ.







