പുത്തൂര്‍: 22 കാരിയെ വീടിന്റെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍, കൈയ്യൂരിലെ നീത (22)യാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. പിതാവ് ഉപേക്ഷിച്ച് പോയതിനാല്‍ മാതാവാണ് മകളെ വളര്‍ത്തി വലുതാക്കിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. എന്നാല്‍ വിട്ടുമാറാത്ത അസുഖം മൂലം നീത മാനസിക വിഷമത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






