കാസര്‍കോട്: കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. തെക്കില്‍, ബണ്ടിച്ചാല്‍, എയ്യള ഹൗസിലെ ബിഎ അബ്ദുല്‍ ആഷിഖിന്റെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനും കുടുംബവും സഞ്ചരിക്കുകയായിരുന്ന കാര്‍ തളങ്കര സിറാമിക്‌സ് റോഡില്‍ എത്തിയപ്പോള്‍ തടഞ്ഞു നിര്‍ത്തി മോശം പരാമര്‍ശം നടത്തി ഭീഷണിപ്പെടുത്തുകയും മുന്‍ വശത്തെ ചില്ല് തകര്‍ത്ത് 20,000 രൂപയുടെ നഷ്ടം ഉണ്ടാക്കുകയും ചെയ്തതായി ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമി ആരാണെന്നു കണ്ടെത്തിയിട്ടില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.







