കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ, മുട്ടിച്ചരലില്‍ കര്‍ണ്ണാടക കെ എസ് ആര്‍ ടി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ഗുരുതരമായി പരിക്കേറ്റു. പരപ്പ, നായിക്കയത്തെ അനീഷി (20)നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം. മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനായ അനീഷ് ബൈക്കില്‍ ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്നു. മുട്ടിച്ചരലില്‍ എത്തിയപ്പോള്‍ കാഞ്ഞങ്ങാട് നിന്നു മടിക്കേരിയിലേയ്ക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അനീഷിനെ ആദ്യം മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് അതീവ ഗുരുതരമായതിനാലാണ് മംഗ്‌ളൂരുവിലേയ്ക്ക് കൊണ്ടുപോയത്.







