ആഡിസ് അബാബ: കിഴക്കൻ ആഫ്രിക്കയിലെ ഇത്യോപ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ചാരമേഘം ഇന്ത്യ, യമൻ, ഒമാൻ, വടക്കൻ പാകിസ്ഥാൻ എന്നിവിടങ്ങളിലേക്ക് നീങ്ങിയതിനെ തുടർന്ന് ഈ രാജ്യങ്ങളിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. ആകാശ്, ഇൻഡിഗോ ദുബൈ സർവീസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്റിഗോ യാത്രക്കാരെ ചൊവ്വാഴ്ച ദുബൈയിലെത്തിക്കുമെന്നു അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ കണ്ണൂരിൽ തിരിച്ചെത്തിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.







