കാസർകോട് : മുൻ ആംബുലൻസ് ഡ്രൈവറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.കള്ളാർ അരക്കൻകാട്, മണിക്കല്ലിൽ താമസക്കാരനായ എ.നാരായണൻ (56) ആണ് മരിച്ചത്. വീടിൻ്റെ കാർ പോർച്ചിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഒരു സന്നദ്ധ സംഘടനയുടെ ആംബുലൻസിൽകാഞ്ഞങ്ങാട് ഏറെക്കാലം ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: മിനി. മക്കൾ: പ്രാർത്ഥന, അഭിഷേക്. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: അശോകൻ, ചന്ദ്രൻ, നിർമ്മല.






