കാസര്‍കോട്: ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന മീന്‍ലോറിക്ക് തീ പിടിച്ചു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും രണ്ട് യൂണിറ്റ് അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. പൊന്നാനിയില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് മീന്‍ കൊണ്ടു പോകുന്ന ലോറിക്കാണ് തീപ്പിടിച്ചത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ തീ പടരുന്നത് കണ്ട് ഉടന്‍ തന്നെ ലോറി നിര്‍ത്തി പുറത്തിറങ്ങി ഓടിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. എഞ്ചിന്‍ ചൂടായതിനെ തുടര്‍ന്ന് തീപടര്‍ന്നതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ലോറി ഭാഗീകമായി കത്തിനശിച്ചു.






