മഞ്ചേശ്വരം: ത്രിതല പഞ്ചായത്തിലേക്കു മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ സെക്രട്ടറി എ കെ ആരിഫ് എന്നിവരെ തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റി.
ഞായറാഴ്ച ഉപ്പളയില്‍ ലീഗ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പാര്‍ട്ടിയും ഭരണവും ഒരാളില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ നടപടിയെടുത്തത്. മണ്ഡലം ലീഗ് പ്രസിഡന്റിന്റെ ചുമതല സയ്യിദ് ഹാദി തങ്ങള്‍ക്കും സെക്രട്ടറിയുടെ ചുമതല അബ്ദുള്ള മാളികയ്ക്കും കൈമാറി. മണ്ഡലത്തില്‍ വരുന്ന തദ്ദേശ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിക്കാന്‍ ടി എ മൂസ, എം അബ്ബാസ്, എ കെ എം അഷ്‌റഫ്, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ല മാളിക, അബ്ദുള്ള മദേരി, ടി എം ശുഹൈബ്, ബി എം മുസ്തഫ എന്നിവരെ ചുമതലപ്പെടുത്തി.






