കാസർകോട്: അലുമിനിയം ഫേബ്രിക്കേഷൻ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചു. ബങ്കളം വൈരജൻ ക്ഷേത്രത്തിനു സമീപം വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന നർക്കിലക്കാട് സ്വദേശി രാജേഷ് (45 ) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലര മണിയോടെ ഉദിനൂർ തെക്കു പുറത്തെ വീട്ടിന്റെ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. വൈദ്യുത വയറിൽ നിന്നാണ് ഷോക്കേറ്റത്.ഏണിയിൽ നിന്നും തെറിച്ച് കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി തൃക്കരിപ്പൂരിലെ ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നർക്കിലക്കാട് മൗവേനി കുറുപ്പും തുണ്ടയിൽ കുട്ടപ്പന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: വി സുജിത. മക്കൾ: ദേവനന്ദ്, ദേവാഞ്ജന. സഹോദരങ്ങൾ: സുരേഷ്, സതീശൻ, ബിന്ദു.







