കാസർകോട്: പുലി കുളത്തിൽ വീണു. പുല്ലൂർ കൊടവലം ദേവി ക്ലബ്ബിൽ സമീപത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി വീണത്. ഞായറാഴ്ച വൈകിട്ടാണ് പുലി കുളത്തിൽ വീണത് പരിസരവാസികൾ കണ്ടത്. സംഭവമറിഞ്ഞ് നിരവധി ആളുകൾ പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്.ഫോറസ്റ്റ് അധികൃതരുംസ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്തി കൂട്ടിലാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.






