കരിന്തളത്തെ സിപിഎം നേതാവ് വി സുധാകരൻ അന്തരിച്ചു

കാസർകോട്: സി പി എം കരിന്തളം വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി പുതുക്കുന്നിലെ വി.സുധാകരൻ (75 ) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കാഞ്ഞങ്ങാടെ ജില്ലാ ശുപത്രിയിൽ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മരണം. കിനാനൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്, കർഷക സംഘം ജില്ലാക്കമ്മറ്റിയംഗം നീലേശ്വരം ഏരിയാ പ്രസിഡണ്ട്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ, കിനാനൂർ – കരിന്തളം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ, കാട്ടിപ്പൊയിൽ എ യു പി സ്ക്കൂൾ പിടി എ പ്രസിഡണ്ട്, നെല്ലിയടുക്കം റെഡ് സ്റ്റാർ ക്ലബ്ബ് . ടാഗോർ വായനശാല ഭാരവാഹി എന്നിനിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ പട്ടേൻകുഞ്ഞമ്പു നായരുടെയും വേങ്ങയിൽ ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ: വിജയകുമാരി. മക്കൾ: ശ്രീകല, ശ്രീജിത് (കാസർകോട് ജനറൽആശുപത്രി ജീവനക്കാരൻ). മരുമക്കൾ: പ്രദീപൻ, ഗീതു (ചാമക്കുഴി). സഹോദരങ്ങൾ: തങ്കമണി (കയ്യൂർ ). പി.വി.രാജഗോപാൽ,പി.വി. ജനാർദ്ദനൻ(ചേടിക്കുണ്ട് ), മാധവി,പരേതരായ കുഞ്ഞി പാർവ്വതി, രുഗ്മിണി, പി.വി.ബാലകൃഷ്ണൻ, കുഞ്ഞമ്പു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടോള്‍ പ്ലാസ: സമരപ്പന്തല്‍ പൊളിച്ചു മാറ്റിയതിനെതിരെ വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍; കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കാന്‍ ആഹ്വാനം, ഹൈക്കോടതി വിധി നാളെ

You cannot copy content of this page