കാസര്‍കോട്: കുഡ്‌ലുവില്‍ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 34.2 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം എക്‌സൈസ് പിടികൂടി. ഓട്ടോഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ കുഡ്‌ലു പായിച്ചാലിലാണ് സംഭവം. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ കെവി രഞ്ജിത്തും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മദ്യകടത്ത് പിടികൂടിയത്. ഓട്ടോ തടഞ്ഞ് നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ ഓടിപ്പോവുകയായിരുന്നു. തൊണ്ടി സാധനങ്ങളും സാമ്പിള്‍ കുപ്പികളും തുടര്‍ നടപടികള്‍ക്കായി കാസര്‍കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ സി അജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജുനാഥന്‍, സോനു സെബാസ്റ്റ്യന്‍, ഡ്രൈവര്‍ പിഎ ക്രിസ്റ്റിന്‍ എന്നിവരും റെയ്ഡിനെത്തിയിരുന്നു.






