കാസർകോട്: മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 1632 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ വിൽപ്പനക്കാരായ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ ചെങ്ങളായി സ്വദേശി മുഹമ്മദ് മൊയ്തീൻ(65), വയനാട് വലാട് സ്വദേശി ഷൗക്കത്തലി(43) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ വച്ചാണ് ഇവരെ പിടികൂടിയത്. റെയിൽവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡുകളായ ജയൻ, പ്രവീൺകുമാർ എന്നിവരാണ് ചാക്കിൽ കടത്താൻ ശ്രമിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. തുടർന്ന് മഞ്ചേശ്വരം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ് ഐ കെ ജി രതീഷ്, പ്രൊബേഷൻ ശബരി കൃഷ്ണൻ, സിപിഒ ദിൽജിത്ത് എന്നിർ റെയിൽവേ സ്റ്റേഷനിൽ എത്തി നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പ്രതികളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.







