ദുബായി: ദുബായ് എയര്‍ ഷോ പ്രകടനത്തിനിടെ ഇന്ത്യന്‍ വ്യോമ സേനയുടെ തേജസ് വിമാനം തകര്‍ന്നുവീണു. പൈലറ്റിന് വീരമൃത്യു. ഉച്ചയ്ക്ക് മൂന്നു മണിയോടെ അല്‍ മക്തൂംവിമാനത്താവളത്തിനടുത്തായിരുന്നു സംഭവം.
ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം. എച്ച്എഎല്‍ നിര്‍മ്മിത വിമാനമാണ് തകര്‍ന്നുവീണത്. വലിയ ജനക്കൂട്ടത്തിന് മുന്നില്‍ എയര്‍ഷോയുടെ ഭാഗമായ അഭ്യാസപ്രകടനത്തിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. വിമാനം നിലത്ത് വീണതോടെ പൊട്ടിത്തെറിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയര്‍ ഷോ നിര്‍ത്തിവെച്ചു. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.







