ഷിക്കാഗോയിൽ വൻ ലഹരി വേട്ട; 175 പൗണ്ടിലധികം ലഹരിവസ്തുക്കളുമായി ഇൻഡ്യാന സ്വദേശി പിടിയിൽ

പി പി ചെറിയാൻ

ഷിക്കാഗോ: ഷിക്കാഗോയിലെ സ്ട്രീറ്റെർവിൽ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ ക്രിസ്റ്റഫർ ജോൺസ് (34) എന്ന ഇൻഡ്യാന സ്വദേശി അറസ്റ്റിലായി.

ഇയാളുടെ അപ്പാർട്ട്‌മെന്റിൽ നിന്നും വാഹനത്തിൽ നിന്നുമായി 175 പൗണ്ടിലധികം (ഏകദേശം 80 കിലോഗ്രാം) കഞ്ചാവും മറ്റ് സൈക്കെഡെലിക് കൂണുകളും കണ്ടെടുത്തു.

148 പൗണ്ട് കഞ്ചാവും 41 പൗണ്ട് സൈക്കെഡെലിക് കൂണുകളുമാണ് പിടിച്ചെടുത്തത്.

വൻതോതിലുള്ള ലഹരിവസ്തുക്കൾ കൈവശം വെച്ചതിനും വിതരണം ചെയ്തതിനും ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രീ-ട്രയൽ ഘട്ടത്തിൽ മോചിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page