കാസര്‍കോട്: ചെര്‍ക്കള, പാടി, അതൃക്കുഴിയില്‍ നിന്നു കാണാതായ യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി വിദ്യാനഗര്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.
അതൃക്കുഴിയിലെ വിനയന്റെ ഭാര്യ ലക്ഷ്മി (39)യെ ഒക്ടോബര്‍ 25ന് ആണ് കാണാതായത്. രാവിലെ 7.45 മണിക്ക് വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല.
എസ്‌ഐ വിജയന്‍ മേലത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് യുവതിയെ കണ്ടെത്താന്‍ പൊതുജന സഹായം തേടി കൊണ്ട് വിദ്യാനഗര്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കാണാതായ യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04994256766 (വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍), 9497970103 (ഇന്‍സ്‌പെക്ടര്‍ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍) എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.






