ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പുതിയ കമ്മിറ്റി ജനുവരിയിൽ ചുമതലയേൽക്കും

സാക്സി(നോർത്ത് ടെക്സാസ്):അടുത്ത രണ്ട് വർഷത്തെ സെമിനാറുകൾ ഉൾപ്പെടെയുള്ള പ്രധാന പരിപാടികളും സാമൂഹിക ഉത്തരവാദിത്തങ്ങളും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഭാരവാഹികളുടെ യോഗം ആസൂത്രണം ചെയ്തതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു .ബുധനാഴ്ച വൈകീട്ട് സാക്സി സിറ്റിയിലെ മസാല ട്വിസ്റ്റ് എക്സ്പ്രസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ജനുവരിയിൽ ചുമതലയേൽക്കും.
നോർത്ത് ടെക്സാസിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്, ഇന്ത്യൻ സമൂഹത്തിലും മാധ്യമ മേഖലയിലും സജീവമായ ഇടപെടലുകൾ നടത്തുന്ന പ്രമുഖ സംഘടനയാണെന്നും അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ക്ലബ്ബിന് പുതിയ ദിശാബോധം നൽകുമെന്നും സെക്രട്ടറി സാം മാത്യു
പറഞ്ഞു

പി.പി. ചെറിയാൻ, ബിജിലി ജോർജ്, സാം മാത്യു, അനശ്വർ മാമ്പിള്ളി, സിജു വി. ജോർജ്, ഡോ. അഞ്ചു ബിജിലി, തോമസ് ചിറമേൽ, രാജു തരകൻ യോഗത്തിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page