തൂത്തുക്കുടി: തമിഴ് നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ റോഡപകടത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ മരിച്ചു. രണ്ടു ഡോക്ടര്‍മാരെ അത്യാസന്ന നിലയില്‍ തൂത്തുക്കുടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൗസ് സര്‍ജന്മാരാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയെത്തുടര്‍ന്ന് വെള്ളംകെട്ടിനിന്ന തൂത്തുക്കുടി സൗത്ത് ബീച്ച് റോഡില്‍ അതിവേഗതയിലോടിയ കാര്‍ തെന്നി റോഡുസൈഡിലുണ്ടായിരുന്ന മരത്തിലിടിച്ചാണ് ദുരന്തം ഉണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന സരൂബാന്‍(23), പി രഹുല്‍ സെബാസ്റ്റ്യന്‍(23), മുകിലന്‍(23) എന്നിവരാണ് മരിച്ചത്. കിരുതികുമാര്‍(23), സരണ്‍(23) എന്നിവരാണ് അത്യാസന്ന നിലയില്‍ ആശുപത്രിയിലുള്ളത്. പൊലീസും ഫയര്‍ഫോഴ്‌സും റസ്‌ക്യൂ വിഭാഗവും കാര്‍ പൊളിച്ചാണ് അതിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.







