കാസര്‍കോട്:ഗോപി കുറ്റിക്കോലിന്റെ പച്ചത്തെയ്യം അഹമ്മദാബാദില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡിസംറിലാണ് ഫെസ്റ്റിവല്‍. കാസര്‍കോട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച സണ്‍ഡെ തിയറ്ററിന്റെ കുട്ടികളുടെ സിനിമയായ പച്ചത്തെയ്യം ഇതിനു മുമ്പ് ബീഹാറിലെ ജാജാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, രാമേശ്വരം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലാണ് അഹമ്മദാബാദില്‍ നടക്കുന്നത്.ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പച്ചത്തെയ്യത്തിന് മനോജ് കെ സേതുവാണ് ക്യാമറ നിർവഹിച്ചത്. അനൂപ് രാജ് ഇരിട്ടി അസോസിയേറ്റ് ഡയറക്ടറായും, ജി. സതീഷ്ബാബു ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. അനന്തകൃഷ്ണനാണ് കല. സുനില്‍ പുലരിയാണ് സ്റ്റില്‍സ്. കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളായ ആദിഷ്, ശ്രീഹരി, അമേയ, പാര്‍വ്വണ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട 19 കുട്ടികളും സിനിമാ നടന്മാരായ അനൂപ് ചന്ദ്രന്‍, ഉണ്ണിരാജ് ചെറുവത്തൂര്‍, സി.പി. ശുഭ, സുരേഷ് മോഹന്‍ തുടങ്ങിയവരും പച്ചത്തെയ്യത്തിൽ വേഷമിട്ടു.
മൊബൈല്‍ ഗെയിമിന് അടിമപ്പെട്ടുപോകുന്ന കുട്ടികളെക്കുറിച്ചുള്ളതാണ് കഥ. നാടന്‍ കളികളിലൂടെ പ്രതിരോധം തീര്‍ക്കുന്ന പ്രമേയമുള്ള സിനിമ വിവിധ ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിസിനിമ നിര്‍മ്മിച്ചത്.






