കാസര്‍കോട് : റോഡപകടത്തില്‍ നട്ടെല്ലിന് പൊട്ടലേറ്റ യുവതിക്ക് അസ്റ്റര്‍ മിംസ് ആശുപത്രി കീഹോള്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. വലിയ മുറിവുകളോ വേദനയോ ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നൂതന ചികിത്സാ രീതിക്ക് സാധിച്ചു.
ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 21 കാരിക്കാണ് ശസ്ത്രക്രിയവിജയകരമായിനടത്തിയത്. നട്ടെല്ലിലെ എല്‍1 എന്ന ഭാഗത്ത് പൊട്ടല്‍ സംഭവിച്ച ഇവരെ രൂക്ഷമായ നടുവേദനയും ചലനശേഷിയിലെ ബുദ്ധിമുട്ടും മൂലമാണ് അസ്റ്റര്‍ മിംസ് ന്യൂറോസയന്‍സ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. പവമന്‍ പി. എസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി .
‘വലിയ മുറിവോ പേശികള്‍ മുറിച്ചു മാറ്റലോ ഒന്നുമില്ലാതെ വളരെ ചെറിയ മുറിവുകളിലൂടെയാണ് സ്‌പൈന്‍ ഫിക്ഷന്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്നു ഡോ. പവമന്‍ പറഞ്ഞു. രോഗി നടന്നു തുടങ്ങിയതായി ഡോക്ടര്‍ അറിയിച്ചു.






