ബംഗളൂരു: യക്ഷഗാന കലാകാരന്മാരില്‍ പലരും സ്വവര്‍ഗാനുരാഗികളാണെന്ന് കന്നഡ ഭാഷാ ഡെവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ പുരുഷോത്തമ ബിലിമാലെ. വിവാദ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി.
പരാമര്‍ശം നടത്തിയ ബിലിമാലെയെ സര്‍ക്കാര്‍ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദൈവികമായ കലാരൂപത്തെ ആകെ അധിക്ഷേപിക്കുന്ന പരാര്‍മര്‍ശമാണ് ഇതെന്ന് കലാകാരന്മാരുടെ സംഘടനയും കുറ്റപ്പെടുത്തി. അതിനിടെ പ്രസ്താവന വിദാമായതോടെ മാപ്പുചോദിച്ച് പുരുഷോത്തമ ബിലിമാലെ രംഗത്തെത്തി. മൈസൂരു സര്‍വകലാശാലയുടെ മാനസ ഗംഗോത്രി ക്യാമ്പസില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് പ്രൊഫ. പുരുഷോത്തമ വിവാദ പരാമര്‍ശം നടത്തിയത്. 8 മാസം വരെ നീളുന്ന സീസണ്‍ തുടങ്ങിയാല്‍ കലാകാരന്മാര്‍ ഒറ്റപ്പെടല്‍ നേരിടാറുണ്ടെന്നും ഈ കാലയളവില്‍ സ്ത്രീവേഷധാരികളോട് താല്‍പര്യം തോന്നുക സ്വാഭാവികമാണെന്നുമായിരുന്നു പരാമര്‍ശം. കലാകാരന്മാരേയും കലാരൂപത്തേയും ആക്ഷേപിച്ച പ്രൊഫ. പുരുഷോത്തമയുടെ മാനസിക നില തകരാറിലായിരിക്കുകയാണെന്ന് യക്ഷഗാന കലാകാരന്മാരുടെ സംഘടന ആക്ഷേപിച്ചു.
കാസര്‍കോട് നിന്ന് ജന്മമെടുത്ത യക്ഷഗാനത്തെ ദൈവീകമായും കാലാകാരന്മാരെ ദൈവങ്ങളുടെ പ്രതിപുരുഷന്മാരായി കണ്ടും ആരാധിക്കുന്നവരാണ് തീരദേശ കര്‍ണാടകക്കാര്‍. ആ നിലയില്‍ യക്ഷഗാനം അഭ്യസിച്ചിട്ടുള്ള, 30 വര്‍ഷത്തോളം ആ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ബിലിമാലെയെ പോലുള്ള ഒരാള്‍ നടത്തിയ ഈ പ്രസ്താവനയെ വെറുമൊരു വാക്പിഴയായി എഴുതിത്തള്ളാന്‍ കഴിയില്ലെന്നാണ് കലാകാരന്മാര്‍ പറയുന്നത്.







