ലാഹോര്‍: പാകിസ്ഥാന്‍കാരനായ യുവാവിനെ മതംമാറി വിവാഹം കഴിച്ച സിക്ക് കാരിയായ ഇന്‍ഡ്യന്‍ യുവതിയെ ഉപദ്രവിക്കരുതെന്നു ഹൈക്കോടതി പൊലീസിനോട് നിര്‍ദശിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പട്ട ഇവര്‍ പ്രേമത്തിലാവുകയായിരുന്നു. ഈമാസം 4 ന് നങ്കാര സാഹിബില്‍ നടന്ന ഗുരുനാനാക്ക് ജന്മവാര്‍ഷികാഘോഷത്തിന് വാഗാ അതിര്‍ത്തിവഴി പാകിസ്ഥാനിലെത്തിയ രണ്ടായിരത്തോളം സിക്ക് ആരാധകര്‍ക്കൊപ്പം മെത്തിയ സരബ്ജീത് കൗറാണ് കൂട്ടം വിട്ട് ഷേക്കുപുര ജില്ലക്കാരനായ നാസിര്‍ ഹുസൈനൊപ്പം ചേര്‍ന്ന് മതംമാറി വിവാഹിതയായത്. ഗുരുനാനാക്ക് ജന്മദിനാഘോഷ ചടങ്ങിനിടയിലാണ് സരബ്ജീത് കൗര്‍ കൂട്ടം തെറ്റിയ വിവരം സംഘാംഗങ്ങള്‍ അറിഞ്ഞത്. അവര്‍ പൊലീസില്‍ പരാതിപ്പെടുകയും ആഘോഷത്തിന് ശേഷം ഇന്‍ഡ്യയിലേക്ക് മടങ്ങുകയുമായിരുന്നു. നവംബര്‍ 13ന് അവര്‍ വീടുകളില്‍ തിരിച്ചെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് തങ്ങളെ പൊലീസ് പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നതെന്നാരോപിച്ച് കൗറും ഹുസൈനും പാക് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ലാഹോര്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഷേഖുപുര ജില്ലയിലാണ് ഹുസൈനിന്റെ വീട്. കൗറും കൂട്ടരും വാഗ വഴി ഗുരു നാനാക്ക് ജന്മദിനാഘോഷത്തിന് എത്തുന്ന വിവരം കൗര്‍ നേരത്തെ ഹുസൈനെ അറിയിച്ചിരുന്നു. അതനുസരിച്ച് കാത്തുനിന്ന ഹുസൈനോടൊപ്പം കൗര്‍ പോവുകയായിരുന്നുവെന്ന് പറയുന്നു. കൗര്‍ പിന്നീട് മതംമാറുകയും ഇരുവരും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. പരാതിയില്‍ മതംമാറി പാകിസ്ഥാന്‍ പൗരനെ വിവാഹം ചെയ്തത കൗറിനെ ഉപദ്രവിക്കരുതെന്നും കോടതി താക്കീത് ചെയ്തു.







