ബെല്‍ഗാം: കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്നു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ മുറിയില്‍ ഇവര്‍ മരക്കരി കത്തിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം. ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിയിൽ മരക്കരി കത്തിക്കുകയും, കിടന്നുറങ്ങുകയും ചെയ്തതാണ് അപകട കാരണമായത്. പുക നിറയുകയും ശ്വാസവായും ഇല്ലാതാവുകയും ചെയ്തത് യുവാക്കൾ തിരിച്ചറിഞ്ഞില്ല. താഴ്ന്ന താപനിലയിലെത്തിയ ബെലഗാവിയിലെ കാലാവസ്ഥയിൽ തണുപ്പകറ്റാനാണ് ഇവർ മുറിയിൽ മരക്കരി കത്തിച്ചത്. കൽക്കരി കത്തിച്ചതിനെത്തുടർന്നുണ്ടായ പുകയാണ് മരണ കാരണമായതെന്ന് പ്രാഥമിക നിഗമനം. ബെലഗാവിയിലെ അമൻ നഗറിലാണ് ദാരുണമായ സംഭവം നടന്നത്. ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രിയിൽ മുറിയിലെത്തിയ നാല് യുവാക്കളാണ് തണുപ്പകറ്റാനായി മുറിയിൽ മരക്കരി കത്തിച്ചത്. ഉറങ്ങുന്നതിന് മുമ്പ് മുറി ചൂടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ ഇത് ചെയ്തത്. ശേഷം എല്ലാവരും ഉറങ്ങുകയും ചെയ്തു. ഈ സമയത്ത് മുറിയിൽ പുക നിറയുകയും ഓക്സിജൻ ലഭ്യത കുറയുകയും ചെയ്തു. ഇതാണ് മരണകാരണമായത്. വിവരമറിഞ്ഞയുടൻ മൽമരുതി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാദേശിക എംഎൽഎ ആസിഫ് സേത്തും സ്ഥലത്തെത്തി. തുടർ നടപടികൾ പുരോഗമിക്കുകയാണ്.







