കാസര്‍കോട്: കുമ്പള ഗ്രാമപ്പഞ്ചായത്ത് 21-ാം വാര്‍ഡായ ശാന്തിപ്പള്ളയില്‍ എല്‍ഡിഎഫിന് വേണ്ടി മല്‍സരിക്കുന്നത് ജെഡിസി വിദ്യാര്‍ത്ഥിനിയായ 21 കാരി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ നിന്നുമുള്ള അനുഭവ സമ്പത്തുമായാണ് സ്നേഹ തദ്ദേശതെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. ബിജെപിയുടെ വാര്‍ഡ് സ്നേഹയെ മുന്‍നിര്‍ത്തി പിടിക്കാമെന്നാണ് സിപിഎം കരുതുന്നത്. കഴിഞ്ഞ തവണ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. വാര്‍ഡ് പുനര്‍വിഭജനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് സിപിഎം.
കാസര്‍കോട് സര്‍ക്കാര്‍ കോളേജിലെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ബാലസംഘം സെക്രട്ടറി, എസ്എഫ്ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിച്ചുണ്ട്. കാസര്‍കോട് സര്‍ക്കാര്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദമെടുത്ത ശേഷം മൂന്നാട് കോളേജില്‍ എച്ച്.ഡി.സി പഠനം നടത്തുകയാണ് സ്നേഹ ഇപ്പോള്‍. കൂടാതെ നാടന്‍പാട്ടുകലാകാരിയായ സ്നേഹ വടക്കന്‍ഫോക്സ് എന്ന ട്രൂപ്പിലെ അംഗവുമാണ്. വിദ്യാഭ്യാസത്തോടൊപ്പം തന്നെ കലയേയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ഈ വിദ്യാര്‍ഥിനി. പൊതുപ്രവര്‍ത്തകനായ കൊഗ്ഗുവിന്റെയും മൈമൂന്‍ നഗര്‍ അങ്കണവാടി ഹെല്‍പ്പറായ ലീലാവതിയുടെയും മകളാണ്






