ജയ്പൂര്‍: കണ്ണൂര്‍, പയ്യന്നൂര്‍, ഏറ്റുകുടുക്കയില്‍ ജോലി സമ്മര്‍ദ്ദം കാരണം ബി എല്‍ ഒ ആയ അനീഷ് ജോര്‍ജ്ജ് കെട്ടുത്തൂങ്ങി ജീവനൊടുക്കിയതിനു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ. ജയ്പൂര്‍ സഹ്രികാ ബാസിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനും ബി എല്‍ ഒയുമായ മുകേഷ് ജംഗിദ് (45)ആണ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. ബിന്ദയാക റെയില്‍വെ സ്റ്റേഷനു സമീപത്താണ് സംഭവം. എസ് ഐ ആര്‍ ജോലികള്‍ കാരണം മുകേഷ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നു പറയുന്നു. സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെന്‍ഷന്‍ ഭീഷണി ഉണ്ടെന്നും എഴുതിയ കുറിപ്പ് കണ്ടെത്തിയതായി സഹോദരന്‍ ഗജാനന്ദ് പറഞ്ഞു.







