മംഗളൂരു: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 12 വയസുകാരന്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബെല്‍ത്തങ്ങാടി നാവൂര്‍ കുണ്ടഡ്കയിലെ ഗണേഷിന്റെ മകന്‍ തന്‍വിത്ത്(12) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കുത്തോട്ടു-ടിബി ക്രോസ് റോഡിലെ ഹൊക്കിലയില്‍ ആണ് അപകടം നടന്നത്. ലക്ഷദീപോത്സവത്തിനായി ശ്രീ ക്ഷേത്ര ധര്‍മ്മസ്ഥലയിലേക്ക് പോവുകയായിരുന്ന ഓട്ടോ ആണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. പരിക്കേറ്റവരെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍വിത്ത് മരിച്ചിരുന്നു. ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







