മക്ക: സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കത്തി 42 മരണം. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച ബസാണ് കത്തിയത്. ബസ് ടാങ്കറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. മക്കയിലെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്നതിനിടെ ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. തിരിച്ചറിയാന്‍ കഴിയാത്ത വിധം കരിഞ്ഞ നിലയിലാണ് പലരുടെയും മൃതദേഹങ്ങള്‍. തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്ന ഉംറ സര്‍വ്വീസ് കമ്പനി പ്രതിനിധികളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.







