കാസർകോട്: ബന്തിയോട് മുട്ടം ദേശീയപാതയിൽ ഥാർ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ഞായറാഴ്ച രാത്രി 7. 45 ഓടെ മുട്ടം ദേശീയപാതയിൽ ആണ് അപകടം നടന്നത്. കൂട്ടിയിടിയിൽ ഥാർ ജീപ്പ് മറിഞ്ഞു. കാർ പൂർണ്ണമായും തകർന്നിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മച്ചമ്പാടി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ മരണപ്പെട്ടതായും വിവരമുണ്ട്.






