പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ നായ കടിച്ചു

ഇടുക്കി: പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നായ കടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി ബിജുവിനാണ് കടിയേറ്റത്. ഇടുക്കി ബൈസണ്‍വാലി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വോട്ട് തേടിയെത്തിയ വീട്ടിലെ നായയാണ് കടിച്ചത്. ശനിയാഴ്ച രാവിലെ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണത്തിറങ്ങിയതായിരുന്നു. ഒരു വീട്ടില്‍ കയറിയപ്പോള്‍ നായ കെട്ടഴിഞ്ഞു കിടക്കുകയായിരുന്നു. കൂട്ടില്‍ ഇട്ടിട്ടുണ്ടായിരുന്നില്ല. ആളുകളെ കണ്ടപ്പോള്‍ നായ പാഞ്ഞടുക്കുകയായിരുന്നു. ജാന്‍സിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഓടി. ജാന്‍സി ഓടിയെങ്കിലും നായ പിന്നാലെയെത്തി കടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. വൈകിട്ടോടെ മണ്ഡലത്തില്‍ വീണ്ടും പ്രചരണം ആരംഭിക്കുമെന്ന് ജാന്‍സി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബസ് യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവിനെ സഹയാത്രക്കാരും നാട്ടുകാരും പിടികൂടി കൈകാര്യം ചെയ്തു, സ്വമേധയാ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു, സംഭവം കുമ്പള ടൗണില്‍

You cannot copy content of this page