കുമ്പള: കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍(കെ.ഇ.ഡബ്ലിയു.എസ്.എ) കാസര്‍കോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള ശ്രീ ഗോപാലകൃഷ്ണ ഹാളില്‍ വച്ച് നടക്കും. 17 രാവിലെ 9 15ന് പതാക വന്ദനം, 9 30 ന് ബഹുജന പ്രകടനം, 10. 30 ന് കമ്പനി സ്റ്റാള്‍ ഉദ്ഘാടനം എന്നിവ നടക്കും. 11.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.വി രാജേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് രാജു കപ്പണക്കാല്‍ അധ്യക്ഷത വഹിക്കും. മറ്റ് സംസ്ഥാന- ജില്ലാ നേതാക്കള്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്കായി ആധുനിക വയറിങ് പ്ലംബിംഗ് സാമഗ്രികളുടെ പ്രദര്‍ശനം നടത്തും. സൗജന്യ വയറിങ് നടത്തിയ യൂണിറ്റിനുള്ള അവാര്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് അജേഷ് കുമാര്‍ വിതരണം ചെയ്യും. വിദ്യാഭ്യാസ അവാര്‍ഡ് സംസ്ഥാന ട്രഷറര്‍ വി.പി രതീഷും, സഹായവിതരണം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി ഷിബുവും കര്‍ഷക അവാര്‍ഡ് വിതരണം സംസ്ഥാന മുന്‍പ്രസിഡന്റ് അനില്‍കുമാറും നിര്‍വഹിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് രാജു കപ്പണക്കാല്‍, ബി. സുരേഷ് കുമാര്‍, രജീഷ് എം.ആര്‍, അബ്ദുല്ല എ.എം, തമ്പാന്‍ പി, സതീഷ് കുമാര്‍ ആള്‍വ, മണി ടി.വി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.







