മംഗ്‌ളൂരു: മംഗ്‌ളൂരു- ബംഗ്‌ളൂരു ദേശീയപാതയിലെ ബണ്ട്വാള്‍, ബി സി റോഡില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാര്‍ ട്രാഫിക് സര്‍ക്കിളിലേയ്ക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം.
ബംഗ്‌ളൂരു സ്വദേശികളായ രവി (64), നഞ്ചമ്മ (74), രമ്യ (23) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സുശീല, കീര്‍ത്തി കുമാര്‍, കിരണ്‍, ബിന്ദു, പ്രശാന്ത് കുമാര്‍, ഡ്രൈവര്‍ സുബ്രഹ്‌മണ്യ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്‌ളൂരുവില്‍ നിന്നു ഉഡുപ്പിയിലേയ്ക്കു പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍.അപകടത്തില്‍ ബണ്ട്വാള്‍, ട്രാഫിക് പൊലീസ് കേസെടുത്തു.







