ബംഗളൂരു: സ്‌കാനിംഗിനിടയില്‍ യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ബംഗ്ളൂരു, ആനേക്കലിലെ സ്വകാര്യ സ്‌കാനിംഗ് സെന്ററിലെ റേഡിയോളജിസ്റ്റ് ഡോ. ജയകുമാറിനെതിരെയാണ് കേസ്. കടുത്ത വയറുവേദന തുടര്‍ന്നാണ് യുവതി ഭര്‍ത്താവിനൊപ്പം ഡോക്ടറെ കാണാന്‍ എത്തിയത്. ഡോക്ടര്‍ പരിശോധന നടത്തിയെങ്കിലും വയറുവേദനയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം യുവതി സ്‌കാനിംഗിനായി ഡോക്ടര്‍ ജയകുമാറിന്റെ മുറിയിലെത്തി. സ്‌കാനിംഗ് ചെയ്യുന്നതിനിടയില്‍ ഡോക്ടര്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കൂട്ടിച്ചേര്‍ത്തു.







